Kozhikode Arayidathupalam ബസ് മറിഞ്ഞ് 40ഓളം പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kozhikode: Kozhikode Arayidathupalam മേൽപ്പാലത്തിന് സമീപം ബസ് മറിഞ്ഞ് 40ഓളം പേർക്ക് പരിക്കേറ്റു. Kozhikode നിന്ന് മാവൂർ-കൂളിമാട് റൂട്ടിലോടുന്ന ബസാണ് Baby Memorial ആശുപത്രിക്ക് സമീപം മറിഞ്ഞത്. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ എട്ട് പേരെ Medical College ആശുപത്രിയിലേക്കും 27 പേരെ തൊട്ടടുത്തുള്ള Baby Memorial ആശുപത്രിയിലേക്കും മാറ്റി. ബസിൽ 47 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. Liyamol എന്ന ബസാണ് വൈകീട്ട് 4.10ഓടെ അപകടത്തിൽപെട്ടത്. ബൈക്കിനെ മറികടക്കുന്നതിനിടയിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും […]
Kattipara ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Kattipara: നാടിനെ ലഹരി വിപത്തിൽ നിന്നും നമുക്ക് രക്ഷിക്കാം എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി Kattipara ഗ്രാമ പഞ്ചായത്ത് 5-ാം വാർഡ്ജനകീയ ലഹരി വിരുദ്ധ സമിതിയുടെ നേത്യത്തിൽ വേനക്കാവിൽ ലഹരി വിരുദ്ധസദസ്സ് സംഘടിപ്പിച്ചു. പരിപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രേംജി ജയിംസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനിത രവിന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. മുഖ്യ പ്രഭാഷണം താമരശ്ശേരി DYSP എ.പി ചന്ദ്രൻ നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. ഐ അഷറഫ്, പുതുപ്പാടി സെൻ്റ പോൾസ് മാനേജർ വെരി, […]
Kozhikode ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു

Kozhikode: ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. Kozhikode വാപ്പോളി താഴം സ്വദേശി റിൻഷ പർവാൻ (17) ആണ് മരിച്ചത്. Kozhikode Medical College ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ജനുവരി മാസം 15 നാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ റിൻഷ പർവാൻ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചത്. സ്കൂൾ വിട്ട് വീട്ടിലെത്താൻ വൈകിയത് വീട്ടുകാർ ചോദിച്ചതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. […]
Parappanpoyil – Karakkunnath റോഡിൻറെ പ്രവർത്തി ത്വരിതപ്പെടുത്തും ; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Koduvally: കൊടുവള്ളി നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകളായ Parappanpoyil – Karakkunnath റോഡിൻറെ പ്രവൃത്തി ഉദ്ഘാടനവും നവീകരണ പ്രവൃത്തി പൂർത്തിയായ Pannur – Narikkuni – Punnassery റോഡിൻ്റെ ഉദ്ഘാടനവും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. Dr. M.K. Muneer MLA അധ്യക്ഷത വഹിച്ചു. നാലു പഞ്ചായത്തുകളെയും ഒരു മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ Parappanpoyil – Karakkunnath റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. […]
Omassery ഫർണിച്ചർ നിർമാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം

Omassery: ഫർണിച്ചർ നിർമാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. Omassery Puthur വെള്ളാരം ചാലിൽ പ്രവർത്തിക്കുന്ന പാറച്ചാലിൽ ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡർ എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. നിർമാണത്തിലിരുന്നതും പൂർത്തീകരിച്ചതുമായ അലമാരകൾ, കസേര, മേശ, കട്ടിലുകൾ, വിവിധ നിർമാണ സാമഗ്രികൾ തുടങ്ങിയവ കത്തിനശിച്ചു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. അവധി ദിവസമായതിനാൽ കടയിൽ ശുചീകരണം നടത്തിയിരുന്നു. മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചപ്പോൾ മുകളിൽ കെട്ടിയിരുന്ന പ്ലാസ്റ്റിക് നെറ്റിലേക്ക് തീപടർന്നു പിടിച്ചതാവാം […]
Ramanattukara ഒഴിഞ്ഞ പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം;പ്രതി പിടിയിൽ

Kozhikode: Kozhikode Ramanattukara Flyover Junction സമീപം ഒഴിഞ്ഞ പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. കൊല്ലപ്പെട്ടത് Malappuram Karad സ്വദേശിയെന്നാണ് സൂചന. കൊലപാതകത്തിൽ പ്രതി എന്ന് സംശയിക്കുന്ന മലപ്പുറം വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫറോഖ് പൊലീസ് പ്രതിയെ ചോദ്യം ചെയ്ത ശേഷമാകും കൊലപാതകത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരിക. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് സംഘമെത്തി വിശദ പരിശോധന നടത്തിയിരുന്നു. […]
Nellipoyil പുലിയുടെ സാന്നിധ്യം ഉള്ളതായി സംശയം; ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുന്നു

Kodanchery: Nellipoyil അങ്ങാടിക്ക് സമീപം മിൽക്ക് സൊസൈറ്റിയുടെ സമീപത്തായി വക്കച്ചൻ കുന്നത്തേട്ടന്റെ വീടിന് സമീപം പുലിയുടെ സാന്നിധ്യം കണ്ടതായി സംശയിക്കുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് Kodanchery ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് സ്ഥലത്ത് എത്തുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് Forest ഉദ്യോഗസ്ഥരെത്തി സ്ഥലം സന്ദർശിക്കുകയും, സമീപത്തുള്ള വീടുകളിലെ CCTV ദൃശ്യങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുന്നു. പുലിയെ കണ്ടെന്ന് പറയപ്പെടുന്ന വാഹനത്തിൽ ഉണ്ടായിരുന്നവരും സ്ഥലത്തെത്തിയിട്ടുണ്ട് സ്ഥലത്ത് നിലവിൽ ഉദ്യോഗസ്ഥരും നാട്ടുകാരും പരിശോധന നടത്തുന്നു. Kodanchery: The presence […]
Omassery Fest ന് പ്രൗഢ തുടക്കം

Omassery: പത്ത് ദിവസം നീണ്ടു നിൽക്കുന്ന Omassery Fest ന് പ്രൗഢ തുടക്കം. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ധന ശേഖരണാർത്ഥം വിവിധങ്ങളായ പരിപാടികളോടെയാണ് Fest സംഘടിപ്പിക്കുന്നത്. താഴെ ഓമശ്ശേരിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജന.കൺവീനർ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു. Film-TV-Mimic actor Devaraj Dev Kozhikode മുഖ്യാതിഥിയായിരുന്നു. വർക്കിംഗ് കൺവീനർ പി.വി.സ്വാദിഖ് Fest […]
ഇന്നലെ വിദ്യാർത്ഥിയെ ആക്രമിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ; ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ്

Thiruvambady: ഇന്നലെ Pullurampara പള്ളിപ്പടിയിൽ സ്കൂൾ വിദ്യാർത്ഥിയെ ആക്രമിച്ച നായക്ക് പേവിഷബാധ ഉണ്ട് എന്ന് സ്ഥിരീകരിച്ചു. പുല്ലൂരാംപാറയിലും പള്ളിപടിയിലും നിരവതി നായകൾ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനാൽ വിദ്യാർത്ഥികളടക്കം എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ അറിയിച്ചു. പേവിഷബാധ ഏറ്റ നായയുടെ ലക്ഷണങ്ങൾ പെരുമാറ്റത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾ നായയുടെ വായിൽ നിന്നും നുരയും പതയും വരിക അക്രമ സ്വഭാവം കാണിക്കുക യാതൊരു പ്രകോപനവുമില്ലാതെ ഉപദ്രവിക്കുക പെട്ടെന്ന് ഭക്ഷണം കഴിക്കാതെയാവുക പിൻകാലുകൾ തളരുക നടക്കുമ്പോൾ വീഴാൻ പോവുക ചില […]
Online trading തട്ടിപ്പിലൂടെ വൈദികന്റെ 15 കോടി തട്ടി; Thamarassery സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍

Kottayam: Kottayam കടുത്തുരത്തിയിൽ Online trading തട്ടിപ്പിലൂടെ വൈദികന്റെ 15 കോടി തട്ടിയെടുത്ത കേസിൽ രണ്ടു പേർ പിടിയിൽ. Thamarassery സ്വദേശി മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരാണ് പിടിയിലായത്. കോട്ടയം കടുത്തുരുത്തി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരും ഉത്തരേന്ത്യൻ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾ ATM വഴി 1.40 ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇരുവരെയും വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്ന് പൊലീസ് അറിയിച്ചു. കാസർഗോഡ് സ്വദേശിയായ ഫാദർ ടിനേഷ് കുര്യനാണ് […]
Thamarassery മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ പുഴയിൽ മുങ്ങിമരിച്ചു

Thamarassery: അണ്ടോണ ചക്കിക്കാവ് വെള്ളച്ചാൽ തൂക്കുപാലത്തിന് സമീപം പുഴയിൽ മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ മുങ്ങി മരിച്ചു. ഉണ്ണികുളം താഴെ കീലഞ്ചേരി പാറക്കൽ മുരുകൻ (50) ആണ് മരിച്ചത്. മകനും ബന്ധുവിനുമൊപ്പമായിരുന്നു പുഴയിൽ മീൻ പിടിക്കാൻ എത്തിയത്. മീൻപിടുത്തത്തിനിടെ വെള്ളത്തിൽ മുങ്ങിയാണ് അപകടം. ഉച്ചയോടെയായിരുന്നു അപകടം. നാട്ടുകാർ ചേർന്നാണ് കരക്കെത്തിച്ചത്. മൃതദേഹം Thamarassery താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Thamarassery: A middle-aged man drowned while fishing in the river near Andona Chakkikavu Vellachal […]
ആദായ നികുതി പരിധി ഉയര്‍ത്തി; 12 ലക്ഷംവരെ നികുതിയില്ല റിട്ടേൺ ഫയൽ ചെയ്യാൻ 4 വർഷം സമയം നീട്ടി നല്‍കിയിട്ടുണ്ട്

Delhi: നികുതി ദായകർക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്. ആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയർത്തി. ആറ് ലക്ഷമെന്ന പരിധിയാണ് 12 ലക്ഷമാക്കിയത്. സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണിത്. പുതിയ ആദായ നികുതി ബില്ല് അടുത്ത ആഴ്ച കൊണ്ടുവരുമെന്നും ധനമന്ത്രി Nirmala Sitharaman ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മധ്യവർഗത്തെ ലക്ഷ്യമിട്ട് വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. റിട്ടേൺ ഫയൽ ചെയ്യാൻ 4 വർഷം സമയം നീട്ടി നല്‍കിയിട്ടുണ്ട്. TDS Filing വൈകിയവർക്ക് ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കിയ […]