ഹയർ സെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല, കുട്ടികളുടെ ഫീസ് ഉപയോ​ഗിച്ച് നടത്താൻ ഉത്തരവ്

lack-of-funds-for-higher-secondary-exams-students-fees-to-cover-costs

Thiruvananthapuram: ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ല. മാർച്ചിൽ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം കുട്ടികളിൽ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. മാർച്ച് മൂന്നിനാണ് പരീക്ഷ തുടങ്ങുന്നത്. അക്കൗണ്ടിൽ തുകയില്ലെന്നാണ് ഉത്തരവിൽ നൽകുന്ന വിശദീകരണം.

റോഡിൽ സൂക്ഷിച്ച് നടന്നില്ലെങ്കിൽ കാൽനട യാത്രക്കാരും കേസിൽ കുടുങ്ങും

റോഡ് നിയമങ്ങള്‍ ലംഘിച്ചാല്‍ കാല്‍നടയാത്രക്കാർക്കെതിരേ കേസെടുക്കുംവിധം നിയമനിർമാണത്തിന് സർക്കാർ ഒരുങ്ങുന്നു. ഗതാഗത വകുപ്പ് കമ്മിഷണർ സി.എച്ച്‌. നാഗരാജു സർക്കാരിന് ശുപാർശ നല്‍കി. മോട്ടോർ വാഹന നിയമ പ്രകാരം വാഹനങ്ങള്‍ ഓടിക്കുന്നവർക്കെതിരേ മാത്രമാണ് നിലവില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാവുക. റോഡ് ഉപയോഗ നിയമം നടപ്പാക്കുന്നതിന് പ്രായോഗികമായി പരിമിതികളുള്ളതിനാല്‍ അവ മറികടക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ടാകും. Zebra Cross, Walkway, Divider, AI Camera, Traffic Signals തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ളിടത്താകും ആദ്യഘട്ടത്തില്‍ നടപ്പാക്കുക. പിഴ ഈടാക്കുന്ന നിയമലംഘനങ്ങള്‍ ▪️Zebra Cross […]

Kozhikode ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

kozhikode-three-injured-in-two-wheeler-collision-one-in-critical-condition

Kozhikode: കണ്ണഞ്ചേരി ബൈപ്പാസിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. പരുക്കേറ്റ രണ്ടു പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സ്വര്‍ണ്ണം സര്‍വ്വകാല റെക്കോര്‍ഡില്‍

gold-prices-reach-all-time-high

Thiruvananthapuram: ചരിത്രത്തിൽ ആദ്യമായി 60,000 രൂപ പിന്നിട്ട് സ്വർണം. ബുധനാഴ്‌ച 600 രൂപ കൂടിയതോടെ പവന്റെ വില 60,200 രൂപയിലെത്തി. ഇതോടെ മൂന്ന് ആഴ്ചക്കിടെ പവൻ്റെ വിലയിൽ 3000 രൂപയാണ് കൂടിയത്. ഗ്രാമിന് 75 രൂപ വർധിച്ച് 7,525 രൂപയിലെത്തി. 47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതോടെ ആഗോളതലത്തിൽ ആശങ്ക വർധിച്ചതാണ് സ്വർണത്തിൽ കുതിപ്പുണ്ടാക്കിയത്. പ്രധാന കറൻസികളുമായുള്ള ഡോളറിന്റെ മൂല്യത്തിൽ 0.6 ശതമാനം ഇടിവുണ്ടായതും സ്വർണം നേട്ടമാക്കി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,719 […]

Koodaranji വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി കേസെടുത്തു

wash-and-gadgets-seized-in-koodaranji-case-registered

Koodaranji: കൂമ്പാറ മാങ്കുന്ന് കോളനിയോട് ചേർന്ന ഫോറസ്റ്റ് ജണ്ടയോട് ചേർന്ന നീർച്ചാലിൽ സൂക്ഷിച്ച് വച്ച 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഗ്യാസ്സും സ്റ്റൗവും കണ്ടെത്തി കേസെടുത്തു. Kozhikode Excise Intelligence & Investigation Bureau യിലെ പ്രിവ: ഓഫീസർ സുരേഷ് ബാബു നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി റെയ്ഞ്ചിലെ AEI ( G) സുരേഷ് ബാബു, സി.ജി യും സംഘവുമാണ് കേസ് എടുത്തത്. പാർട്ടിയിൽ പ്രിവ: ഓഫീസർ ഗ്രേഡുമാരായ ദിനോബ്, സുബീഷ്, CEO അശിൽദ് ഡ്രൈവർ ഷിതിൽ […]

Thiruvananthapuram: കുട്ടികളിൽ വാക്കിങ് ന്യൂമോണിയ; ജാഗ്രത വേണം

walking-pneumonia-in-children-a-growing-concern-thiruvananthapuram

Thiruvananthapuram: ന്യൂമോണിയ പോലെ തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ വാക്കിങ് ന്യൂമോണിയ കുട്ടികളിൽ വർധിക്കുന്നു. തണുപ്പുള്ള കാലാവസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും കാരണം കുട്ടികളിലുണ്ടാകുന്ന ശ്വാസകോശ അണുബാധയാണിത്. ബാക്ടീരിയയും വൈറസുമാണ് അണുബാധയ്ക്ക് കാരണം. മൈകോപ്ലാസ്മ, ക്ലാമിഡോഫില തുടങ്ങിയ ബാക്ടീരിയകളാണ് ഈ ന്യൂമോണിയക്ക് കാരണമാകുന്നത്. സ്കൂൾ പ്രായത്തിൽ താഴെയുള്ള കുട്ടികളിൽ ഇത് കൂടുതലാണ്. തീവ്രമാകില്ലെങ്കിലും ജാഗ്രത വേണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ചെറിയ പനി, ശരീരവേദന, ചുമ, ക്ഷീണം, തലവേദന തുടങ്ങി ശ്വാസം മുട്ടൽവരെ ലക്ഷണങ്ങളായി പറയുന്നു. രോഗലക്ഷണങ്ങൾ ഏറെ നീണ്ടുനിന്നാൽ തുടർപരിശോധന […]

Bathery വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

young-man-injured-road-accident-passes-away-in-bathery

Bathery: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു ദൊട്ടപ്പൻകുളം തേക്കുംപാടം ടി.പി. ഉനൈസ് (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അമ്പലവയൽ ടൗണിൽ വെച്ചാണ് അപകടമുണ്ടായത്. ഉനൈസ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.

Thamarassery പച്ചക്കറി വ്യാപാരിയിൽ നിന്ന് പണവും മൊബൈൽ ഫോണും തട്ടിയെടുത്തതായി പരാതി, പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

thamarassery-complaint-filed-for-theft-of-money-and-mobile-phone-from-vegetable-vendor-police-initiates-investigation

Thamarassery: സംസ്ഥാന പാതയിൽ ചുങ്കം ബിഷപ് ഹൗസിന് സമീപമുള്ള IOC Petrol Pump ന് മുന്നിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. റോഡരിൽ പച്ചക്കറി വ്യാപാരം നടത്തിവരുന്ന വയനാട്  സ്വദേശിയായ ഫെലിക്സ‌് രാജേഷിനെ രണ്ടുപേർ തടഞ്ഞുനിർത്തി ആദ്യം വയനാട്ടിലേക്കുള്ള വഴി ചോദിച്ചു, പിന്നീട് കൈയിൽ കഞ്ചാവുണ്ടോയെന്ന് ചോദിച്ചു തുടർന്ന് ബലമായി പോക്കറ്റിൽ ഉണ്ടായിരുന്ന 20,000 രൂപയും, 15000 രൂപ വിലയുള്ള അടുത്തിടെ വാങ്ങിയ  Samsung Mobile ഫോണും പിടിച്ചെടുത്ത് സ്ഥലം വിടുകയായിരുന്നു. സംഭവം നടത്തുമ്പോൾ ബഹളമുണ്ടാക്കി സമീപത്തെ പെട്രോൾ പമ്പ് […]

Thamarassery സുബൈദ കൊലക്കേസ്; പ്രതിയായ മകൻ ആഷിഖിന് മാനസിക വിഭ്രാന്തി, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

thamarassery-subaitha-death-case-accused-son-ashiq-sent-to-kuthiravattam-mental-health-centre-due-to-mental-instability

Thamarassery:  Puthuppady സുബൈദ കൊലക്കേസിൽ പ്രതിയായ മകൻ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിൽ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് മാറ്റിയത്. അതേസമയം, പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കഴിഞ്ഞ ദിവസമാണ് ലഹരിക്കടിമയായ മകൻ ആഷിഖ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പണം നൽകാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്.

Malappuram തൊട്ടിൽ കയർ കഴുത്തിൽ കുടുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം

tragic-incident-1-5-year-old-boy-dies-after-rope-neck-in-malappuram

Malappuram: താനൂരിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുൽ ഹക്കിന്റെ മകൻ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Thamarassery നാടിനെ ഞെട്ടിച്ച അരുംകൊല; തെളിവെടുപ്പിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

thamarassery-murder-case-custody-application-to-be-filed-today-for-evidence-collection

Thamarassery: അടിവാരം മുപ്പതേക്കർ സ്വദേശിനി സുബൈദയ ചോയിയോട് വേനക്കാരിലെ സഹോദരിയുടെ വീട്ടിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകൻ ആഷിഖിനെ തെളിവെടുപ്പിനായി വിട്ടുകിട്ടാൻ താമരശ്ശേരി പോലീസ് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.

നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ ജയചന്ദ്രന് നേരെ ലുക്കൗട്ട് നോട്ടീസ്.

a-lookout-notice-has-been-issued-against-actor-jayachandran-for-allegedly-molesting-a-four-year-old-girl

Kozhikode: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രന് നേരെ ലുക്കൗട്ട് നോട്ടീസ്. നടൻ്റെ മുന്‍കൂര്‍ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. മുൻപ് കോഴിക്കോട് സെഷന്‍സ് കോടതിയും ജാമ്യപേക്ഷ നിഷേധിച്ചിരുന്നു. പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന […]

test