thamarassery-complaint-filed-for-theft-of-money-and-mobile-phone-from-vegetable-vendor-police-initiates-investigation

Thamarassery പച്ചക്കറി വ്യാപാരിയിൽ നിന്ന് പണവും മൊബൈൽ ഫോണും തട്ടിയെടുത്തതായി പരാതി, പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

hop thamarassery poster
Thamarassery: സംസ്ഥാന പാതയിൽ ചുങ്കം ബിഷപ് ഹൗസിന് സമീപമുള്ള IOC Petrol Pump ന് മുന്നിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
റോഡരിൽ പച്ചക്കറി വ്യാപാരം നടത്തിവരുന്ന വയനാട്  സ്വദേശിയായ ഫെലിക്സ‌് രാജേഷിനെ രണ്ടുപേർ തടഞ്ഞുനിർത്തി ആദ്യം വയനാട്ടിലേക്കുള്ള വഴി ചോദിച്ചു, പിന്നീട് കൈയിൽ കഞ്ചാവുണ്ടോയെന്ന് ചോദിച്ചു തുടർന്ന് ബലമായി പോക്കറ്റിൽ ഉണ്ടായിരുന്ന 20,000 രൂപയും, 15000 രൂപ വിലയുള്ള അടുത്തിടെ വാങ്ങിയ  Samsung Mobile ഫോണും പിടിച്ചെടുത്ത് സ്ഥലം വിടുകയായിരുന്നു.
സംഭവം നടത്തുമ്പോൾ ബഹളമുണ്ടാക്കി സമീപത്തെ പെട്രോൾ പമ്പ് ജീവനക്കാരെ വിളിച്ചെങ്കിലും ഇതര സംസ്ഥാനക്കാരായ ഇവർ തിരിഞ്ഞു നോക്കിയില്ല എന്ന് ഫെലിക്സ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് ഇന്നലെ രാത്രി മുതൽ തന്നെ പ്രതികളെ പിടികൂടാനായി സമീപങ്ങളിലെ CCTVകൾ പരിശോധിക്കുന്നുണ്ട്. ഒന്നലെ രാത്രി 11.15 ഓടെയായിരുന്നു സംഭവം.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test