Thamarassery: പ്രായത്തിന്റെ ബുദ്ധി മുട്ടുകൾക്കിടയുലും കുട്ടിത്തതിന്റെ മനസ്സുമായി സ്കൂൾ ബാഗും ചോറ്റു പാത്രവുമായി അവർ സ്കൂൾ ഗേറ്റ് കടന്നു വന്നു. ബാല്യത്തിന്റെ അനുസരണക്കേടുമായി അവർ ക്ലാസ്സ് മുറികളിൽ നടന്നു. ഹാജർ പട്ടികയുമായി ക്ലാസ്സ് ടീച്ചർ വന്നപ്പോൾ അച്ചടക്കത്തോടെ ക്ലാസ്സിൽ ഇരുന്നു.
കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ അടിത്തറ ശക്തി പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാന മിഷ്യന്റെ നേതൃത്വത്തിൽ നടക്കുന്ന തിരികെ സ്കൂൾ ക്യാമ്പയിന്റെ ഭാഗമായി Thamarassery GVHSS ൽ നടന്ന ആദ്യ ബാച്ചാണ് സ്കൂൾ പഠന കാലത്തിന്റെ ഓർമകളിലേക്ക് കുടുംബശ്രീ അംഗങ്ങളെ തിരികെ കൊണ്ട് പോയത്.
സ്കൂൾ അസംബ്ലിയും ദേശീയ ഗാനവുമെല്ലാം പഠിത്താക്കളെ കുട്ടികൾ ആക്കി മാറ്റി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ടി അബ്ദുറഹിമാൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. ഡോക്ടർ ഫാത്തിമ അസ്‌ല മുഘ്യഥിതി ആയി. പത്തു ക്ലാസ്സുകളിലായി 298 പേരാണ് ആദ്യ ദിനം എത്തിച്ചേർന്നത്. കുടുംബശ്രീ സംഘടന, മൈക്രോ ഫിനാൻസ്, സാമൂഹിക വികസനം, തൊഴിൽ സംരംഭങ്ങൾ, ഡിജിറ്റൽ കാലഘട്ടം എന്നീ അഞ്ചു വിഷയങ്ങളിൽ പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസ്സ് നയിക്കുന്നത്.
ഇടവേളകിൽ പഠിത്താക്കൾ സ്കൂൾ കാലങ്ങളിലെ വിവിധ കളികളിൽ ഏർപ്പെടുന്നതും കാണാമായിരുന്നു. ഡിസംബർ 10 വരെ സ്കൂൾ അവധി ദിവസങ്ങളിൽ ആണ് ക്ലാസ്സ് നടക്കുന്നത്. സ്കൂളിൽ നടന്ന ചടങ്ങിൽ സി. ഡി. എസ്സ് ചെയർ പേഴ്സൺ ജിൽ ഷാറികേഷ് അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർമാരായ ഖദീജ സത്താർ, ആയിഷ, ഫസീല ഹബീബ്, വള്ളി, മജീദ് കൊരങ്ങാട്, സക്കീന ബഷീർ, കെ. കെ തങ്കമണി എന്നിവർ സംസാരിച്ചു. സക്കീന ബഷീർ, മറിയം പി.കെ ജിൽഷാ റികേഷ്, ദീപ്തി, ലീലാവതി, ലളിത, ജിഷ, രത്നവല്ലി, സുമ, ഷീജ, ഷീന, റാബിയ എന്നിവർ ക്ലാസ്സ് എടുത്തു. സി. ഡി. എസ്സ് അംഗങ്ങളായ ശാന്ത, തങ്കമണി, ശരണ്യ, സരോജിനി, സലീന എന്നിവർ നേതൃത്വം നൽകി.