Kozhikode: കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരിൽ അപകടമുണ്ടാക്കിയ ശേഷം ബൈക്ക് നിർത്താതെ പോയ സംഭവത്തിൽ ബൈക്ക് ഓടിച്ചത് ഒൻപതാം ക്ലാസുകാരനെന്ന് പൊലീസ് കണ്ടെത്തൽ. പിതാവ് അറിയാതെ പിതാവിന്റെ ബൈക്ക് എടുത്ത് പുറത്തിറങ്ങിയതാണ് കുട്ടിയെന്ന് പറയുന്നു.
ജൂൺ 17നാണ് അപകടമുണ്ടാകുന്നത്. എതിർ ദിശയിൽ നിന്നു വരികയായിരുന്ന മറ്റൊരു ബൈക്കിൽ ഇടിച്ചിട്ടും വാഹനം നിർത്താതെ പോവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുന്നത്.
A 9th-grade student in Balussery, Kozhikode, took his father’s bike without permission and caused an accident on June 17. He fled the scene after hitting another bike, but police later identified him through an investigation.