Balussery: കുട്ടികളിലും കൗമാരക്കാരിലുമുൾപ്പെടെ രാസലഹരി വസ്തുക്കളുടെ ഉപയോഗം ആശങ്കപ്പെടുത്തുന്ന നിലയിൽ വർദ്ധിക്കുകയും ഇതിലൂടെ നമ്മുടെ സമൂഹത്തെ വളരെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്ന രാസ ലഹരി വസ്തുക്കളുടെ വ്യാപകമായ ഉപയോഗത്തിനെതിരെ KSSPA ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ വെച്ച് ലഹരി വിരുദ്ധ സദസ്സും പ്രതിജ്ഞയും എടുത്തു.
KSSPA മണ്ഡലം പ്രസിഡണ്ട് സി.വിശ്വനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് മെമ്പർ ശ്രീ. യു.കെ വിജയൻ ഉദ്ഘാടനം ചെയ്തു. KSSPA സംസ്ഥാന കൗൺസിൽ അംഗം വി. സി. ശിവദാസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. എൻ. പ്രഭാകരൻ, വി. ടി. ഉണ്ണിമാധവൻ, വി. പി. ഭാസ്കരൻ, ഹരിദാസൻ നെല്ലങ്ങൽ, കോയാമു പുറങ്ങലേരി, ഭാസ്കരൻ എം.കെ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
An anti-drug awareness meeting and pledge were organized by the KSSPA Balussery Mandalam Committee to address the growing concern of drug abuse among children and teenagers. The event, held at Balussery, was presided over by Mandalam President C. Vishwanathan Nair and inaugurated by Panchayat member U.K. Vijayan. Keynote speaker V.C. Sivadas highlighted the dangers of substance abuse. Several local leaders and members also spoke at the event.