Balussery, the case that the baby's throat was cut immediately after birth to hide the incest, the court said there was no evidence in the incident image

Balussery, അവിഹിതം മറയ്ക്കാൻ പ്രസവിച്ചയുടൻ കുഞ്ഞിന്റെ കഴുത്തറുത്തെന്ന് കേസ്, സംഭവത്തിൽ തെളിവില്ലെന്ന് കോടതി

hop thamarassery poster

Balussery: ബാലുശ്ശേരിയിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന കേസിൽ അമ്മയെയും കൂട്ടു പ്രതിയായ ബന്ധുവിനെയും വെറുതെ വിട്ടു. Kozhikode പോക്സോ കോടതിയുടേതാണ് ഉത്തരവ്. തെളിവുകളുടെ അഭാവത്തിലാണ് നടപടി. 2018 സെപ്റ്റംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.

പ്രസവിച്ച് മണിക്കൂറുകൾക്കുളളിൽ നവജാത ശിശുവിനെ അമ്മ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. അവിഹിത ബന്ധം പുറത്തറിയാതിരിക്കാനാണ് കൊലപാതകമെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. Balussery സ്വദേശിയായ യുവതിയും ഇവരുടെ ബന്ധവും സുഹൃത്തുമായ യുവാവുമായിരുന്നു കേസിലെ പ്രതികള്‍.

ഭർത്താവുമായി വേർ പിരിഞ്ഞു കഴിയുകയായിരുന്ന Balussery പനങ്ങാട് സ്വദേശിയായ യുവതി ബന്ധുവായ യുവാവുമായി അടുപ്പത്തിലായിരുന്നു. യുവതി ഗര്‍ഭിണിയായത് വീട്ടുകാര്‍ പോലും അറിഞ്ഞിരുന്നില്ല. കുഞ്ഞിന് ജന്മം നൽകിയത് പുറത്തറിയാതിരിക്കാന്‍ വീട്ടിൽ വച്ച് പ്രസവിച്ച ശേഷം കൊന്നു കളയാൻ ഇവർ പദ്ധതിയിട്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test