Kozhikode: കോഴിക്കോട് Balussery ബസ്സ്റ്റാന്റിന് സമീപത്തെ എ ടി എം കൗണ്ടറില്‍ നിന്ന് ഇടപാടുകള്‍ നടത്താനെത്തിയവര്‍ക്ക് ഷോക്കേറ്റതിനെ തുടര്‍ന്ന് എ ടി എം കൗണ്ടര്‍ അടച്ചു പൂട്ടി.
കീ പാഡില്‍ നിന്നാണ് ഷോക്കേറ്റത്. എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയവര്‍ക്കാണ് കയ്യില്‍ ഷോക്കേറ്റതെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ATM കൗണ്ടര്‍ താത്കാലികമായി അടച്ചത്.