Wayanad: വൈത്തിരിക്ക് സമീപം ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. തളിപ്പുഴ സ്വദേശി കുന്നുമ്മൽ അസീസിൻ്റെ മകൻ റസൽ (21) ആണ് മരണപ്പെട്ടത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് മരണം സംഭവിച്ചത്. പഴയ വൈത്തിരിക്കും തളിപ്പുഴക്കും ഇടയിൽ ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടം ഉണ്ടായത്,. തലക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ റസലിനെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ Kozhikode മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.