Kochi, കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

hop thamarassery poster

Kochi: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്.

യഹോവ സാക്ഷികളുടെ പരിപാടിക്കിടെയാണ് സ്‌ഫോടനം. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്ഫോടന കാരണം വ്യക്തമല്ല.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും 500 മീറ്റർ അകലെ മാത്രമാണ് കണ്‍വെന്‍ഷന്‍ സെന്‍റർ സ്ഥിതി ചെയ്യുന്നത്. ഭീകര ശബ്ദത്തോട് കൂടി നാലില്‍ അധികം പൊട്ടിത്തെറി ഉണ്ടായതായാണ് വിവരം. പൊട്ടിത്തെറിക്ക് ശേഷം കരിമരുന്നിന്റെ മണം ഉണ്ടായെന്ന് പ്രദേശവാസികള്‍ പറയുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി രണ്ടായിരത്തിലധികം പേരെ പങ്കെടുപ്പിച്ചുള്ള പരിപാടിയാണ് കണ്‍വെന്‍ഷന്‍ സെന്റില്‍ നടക്കുന്നത്. പരിശോധന നടന്നുവരികയാണ്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test