Body of missing housewife Chathamangalam found image

ചാത്തമംഗലത്തുനിന്നു കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി (Chathamangalam)

hop thamarassery poster

Kozhikode: ചാത്തമംഗലത്തുനിന്നു ശനിയാഴ്ച രാവിലെ മുതൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. Chathamangalam കടാട്ട് ജമീല (55) ആണു മരിച്ചത്. വീട്ടിൽനിന്നും അര കിലോമീറ്ററോളം ദൂരെയുള്ള ചെറുപുഴയിലെ ചെത്തുകടവിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയോരത്ത് ചെരിപ്പ് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടവിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാത്രി കുടുംബാംഗങ്ങൾക്കൊപ്പം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഉറങ്ങാനായി പോയ ജമീലയെ രാവിലെ കാണാതായതോടെയാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്. ചെരിപ്പ് കണ്ടെത്തിയ സ്ഥലത്തുനിന്നും അര കിലോമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും മുക്കത്തു നിന്നുള്ള അഗ്നിരക്ഷാ സേനയുടെ യൂണിറ്റും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

 
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test