Thamarassery: ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന യാത്ര കുരുക്കിന് ശാശ്വത പരിഹാരം നിർദ്ദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡ് നടപ്പിലാക്കുക മാത്രമാണെന്ന് ടി. സിദ്ദീഖ് MLA പറഞ്ഞു. ഈ ആവശ്യം മന്ത്രി തലത്തിലും നിയമ സഭയിലും ഉന്നയിച്ചുവെങ്കിലും നാളിതുവരെ യാതൊരു നടപടിയുമുണ്ടായില്ല.
14 തവണയാണ് യാത്ര മുടങ്ങി ചുരത്തിൽ ജന പ്രതിനിധിയായ താൻ കുടുങ്ങിയത്. ഗതാഗത കുരുക്ക് വയനാടിന്‍റെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കും. ബൈപാസ് റോഡിന്റെ നടപടികൾ അടിയന്തിരമായി നടപ്പാക്കുവാൻ മുഖ്യ മന്ത്രിയെയും കേന്ദ്ര മന്ത്രിയെയും പ്രത്യേകം നേരിൽ കണ്ടു ആവശ്യമുന്നയിക്കുമെന്നും MLA പറഞ്ഞു.