സ്വകാര്യ ബസിലെ ക്യാമറയില്‍ കുടുങ്ങി; ലാപ്‌ടോപ്പ് മോഷ്ടിച്ച Koduvally സ്വദേശി പിടിയില്‍

hop thamarassery poster
Kozhikode: ഫറോക്കില്‍ ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. കൊടുവള്ളി സ്വദേശിയായ മഖ്‌സൂസ് ഹാനൂഖ് (37)നെയാണ് ഫറോക്ക് പോലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച ഫറോക്ക് സ്വദേശിയായ സിറാജുല്‍ മൂനീറിന്‍റെ ക്വാട്ടേഴ്സില്‍ നിന്ന് 59,000 രൂപയോളം വില വരുന്ന ലാപ്‌ടോപ്പാണ് പ്രതി മോഷ്ടിച്ചത്.
ലാപ്‌ടോപ്പുമായി മഖ്‌സൂസ് കാറില്‍ കയറുന്ന ദൃശ്യം ഒരു സ്വകാര്യ ബസിലെ ക്യാമറയില്‍ പതിഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. മോഷ്ടിച്ച ലാപ്ടോപ്പ് അരീക്കോടുള്ള ഒരു കടയിൽ നിന്ന്‌ പോലീസ് കണ്ടെടുത്തു. 2018-ൽ പന്നിയങ്കര ഓഡിറ്റോറിയതില്‍ നിന്ന് 47 പവൻ സ്വര്‍ണം കവര്‍ന്നതടക്കമുള്ള നിരവധി മോഷണ കേസുകളിലെ പ്രതിയാണ് മഖ്‌സൂസ് ഹാനൂഖ്.

 

 


A 37-year-old man from Koduvally, Maqsoos Hanooq, was arrested by Feroke Police for stealing a ₹59,000 laptop from a Feroke resident’s quarters. CCTV footage from a private bus helped identify him. The laptop was later recovered from a shop in Areekode. He is also involved in multiple past theft cases, including a major gold theft in 2018.

i phone xs 2

test