CCTV footage of auto driver being beaten up by a group (Thamarassery) image

ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ചതിന്റെ CCTV ദ്യശ്യങ്ങള്‍ പുറത്ത് (Adivaram)

hop thamarassery poster

Adivaram: കഴിഞ്ഞ ദിവസം അടിവാരത്തെ ബി ജെ പി പ്രവർത്തകനായ ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ചുകൊണ്ടു പോയി സംഘം ചേർന്ന് മർദ്ദിച്ചതിന്റെ CCTV ദൃശം ലഭിച്ചു. പുതുപ്പാടി Adivaram സ്വദേശി മാളികവീട്ടിൽ ശിവജിക്കാണ് മർദ്ദനമേറ്റത്. പുതുപ്പാടി കൈപ്രം ഭാഗത്ത് വെച്ചാണ് മർദ്ദനമേറ്റത്. ശിവജിയെ പതിനഞ്ചോളം ആളുകള്‍ കൂട്ടമായി മര്‍ദ്ദിക്കുകയും ശിവജിയുടെ ഓട്ടോ മറിച്ചിടുന്നതും ദൃശ്യത്തില്‍ കാണാം.

ശിവജിയുടെ പരാതിയില്‍ വെസ്റ്റ് കൈതപ്പൊയില്‍ സ്റ്റാലിനും കണ്ടാല്‍ അറിയാവുന്ന പതിനഞ്ചോളം ആളുകള്‍ക്കെതിരെ പോലീസ് കേസെടുത്തു.

പുതുപ്പാടിയിയെ കള്ള് ഷാപ്പിൽ പാട്ടുപാടിയതുമായി ബന്ധപ്പെട്ട് സി പി ഐ എം- ബി ജെ പി സംഘർഷം നടന്നിരുന്നു. ഇതിനെ തുടർന്ന് ശിവജിയുടെ സഹോദരനും ബി ജെ പി മണ്ഡലം വൈസ് പ്രസിഡന്റുമായ ശശിയുടെ വീട് ഉൾപ്പെടെ ആക്രമിക്കപ്പെട്ടിരുന്നു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test