Kozhikod : ഓണ വിപണി മുന്നിൽ കണ്ട് ചിക്കൻ വില കുതിക്കുന്നു. കിലോയ്ക്ക് 190 ആയിരുന്ന ബ്രോയിലർ ചിക്കൻ വില ഇന്നലെ 240 ആയി. ഓണനാളാവുമ്പോഴേക്കും 300 കടക്കുമെന്നാണ് ചിക്കൻ വ്യാപാരികൾ പറയുന്നത്. ഓണം ലാഭം ലക്ഷ്യമാക്കി സംസ്ഥാനത്തെ ഫാമുടമകളും അന്യ സംസ്ഥാന ഫാമുടമകളും പൂഴ്ത്തിവെപ്പ് നടത്തുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ചിക്കൻ വ്യാപാരി സമിതി ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന് പറഞ്ഞു.
കേരളത്തിലെയും തമിഴ്നാട്ടിലെയും ഫാമുകളിൽ ആവശ്യത്തിന് കോഴി കിട്ടാനുള്ളപ്പോഴാണ് ഫാമുകൾ അന്യായമായി വില വർദ്ധിപ്പിക്കുന്നത്. രണ്ടു മാസം മുമ്പ് ചിക്കൻ വില ഉയർത്തിയപ്പോൾ ചൂട് കൂടിയതാണ് കാരണമായി ഫാമുകൾ പറഞ്ഞത്. നിലവിൽ അത്തരം സാഹചര്യം ഇല്ലാത്ത സ്ഥിതിയിലും ഫാമുകൾ ക്ഷാമം സൃഷ്ടിക്കുകയാണ്. കൃത്രിമ ക്ഷാമമുണ്ടാക്കി വില ഉയർത്തുകയാണെങ്കിൽ കിലോയ്ക്ക് 300 രൂപ കടക്കുമെന്ന് ഉറപ്പാണ്.