“ചിറകറ്റ ജീവൻ അഥവാ മയക്കും മരുന്ന് ” പ്രകാശനം ആഗസ്റ്റ് 7 ന്

hop thamarassery poster
Thamarassery: താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും 31 വർഷക്കാലം ആതുര ശുശ്രൂഷാ രംഗത്ത് സേവനമനുഷ്ഠിച്ച് വിശ്രമജീവിതം നയിക്കുന്ന ഡോ.വി. കുട്ട്യാലി രചിച്ച  അഞ്ചാമത്തെ പുസ്തകം “ചിറകറ്റ ജീവൻ അഥവാ മയക്കും മരുന്ന് ” ആഗസ്റ്റ് 7 ന് പ്രകാശനം ചെയ്യുമെന്ന് താമരശ്ശേരി സാംസ്കാരിക വേദി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 7ന് 4 മണിക്ക് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി.

 

 

താമരശ്ശേരി സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചടങ്ങിൽ കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിന് പുസ്തകം നൽകി പ്രകാശനം ചെയ്യും. മയക്കുമരുന്നിന്റെ ദുരന്ത ലോകത്തെക്കുറിച്ച് യാഥാർത്ഥ്യവും ഫിക്ഷനും ഒരുമിച്ചു ചേർന്നതാണ് വർത്തമാന കാലഘട്ടത്തിൽ ഏറെ പ്രസക്തമായ ഈ പുസ്തകം. വർഷങ്ങൾക്കു മുമ്പ് തന്നെ ബാധിച്ച മഹാരോഗത്തെ ഇച്ഛാശക്തിയോടെ അതിജീവിച്ച ഡോ.കുട്ട്യാലി പിന്നീട് രചിച്ച ‘ കാൻസർ സത്യവും മിഥ്യയും ; ഒരു ഡോക്ടറുടെ അനുഭവസാക്ഷ്യം ‘ എന്ന പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നു

 

 

കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ .സജിത്ത് കുമാർ, വടകര നാർകോട്ടിക്ക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയിൽ, മുൻ എംഎൽഎമാരായ വി എം ഉമ്മർ മാസ്റ്റർ, കാരാട്ട് റസാഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ അരവിന്ദൻ, താമരശ്ശേരി സാംസ്കാരിക വേദി പ്രസിഡൻറ് ടി ആർ ഓമനക്കുട്ടൻ, സെക്രട്ടറി ഗിരീഷ് തേവള്ളി, അഡ്വ .ജോസഫ് മാത്യു, സൈനുൽ ആബിദീൻ തങ്ങൾ, കെ പ്രഭാകരൻ നമ്പ്യാർ, ഹബീബ് തമ്പി, ടി കെ അരവിന്ദാക്ഷൻ, ഡോ കെ പി അബ്ദുൽ റഷീദ്, ദേവരാജ് പി വി ,
വി കെ അഷ്റഫ്, അബ്ദുള്ള പേരാമ്പ്ര റാഷി താമരശ്ശേരി സംബന്ധിക്കും.
പത്രസമ്മേളനത്തിൽ താമരശ്ശേരി സാംസ്കാരിക വേദി പ്രസിഡണ്ട് ടി ആർ ഒ കുട്ടൻ, സെക്രട്ടറി ഗിരീഷ് തേവള്ളി ട്രഷറർ വി കെ അഷ്റഫ്, വി. മുഹമ്മദ് മൻസൂർ സംബന്ധിച്ചു.

 

 


Dr. V. Kuttyali, a retired doctor with over 30 years of service in Thamarassery, will launch his fifth book “Chiraketta Jeevan Athavaa Mayakkum Marunnu” on August 7 at Rajiv Gandhi Auditorium. The book explores the grim realities of drug abuse through a mix of fact and fiction. Kozhikode Mayor Dr. Beena Philip will officially release the book. The event, organized by Thamarassery Samskarika Vedi, will be attended by several notable public figures and health professionals.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test