UDF അംഗങ്ങളുടെ ചേരിപ്പോര്; Thamarassery ഗ്രാമ പഞ്ചായത്തിൽ ഭരണ സതംഭനം

hop thamarassery poster
Thamarassery: UDF ഭരണ സമിതി അംഗങ്ങളുടെ ചേരിപ്പോര് കാരണം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണം അവതാളത്തിൽ ആയിരിക്കുകയാണെന്ന് ആരോപണം. ഭരണ സമിതിയിലെ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും പോർവിളിയും നടക്കുന്നത് നിത്യ സംഭവമായതോടെ ഭരണം സ്തംഭിച്ചിരിക്കുകയാണെന്നും. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിൽ വെച്ച് ഭരണ സമിതിയിലെ വനിത അംഗത്തിന് നേരെ സറ്റാൻഡിംഗ് കമ്മറ്റി അംഗം കയർക്കുന്നതും ചീത്ത വിളിക്കുന്നതും നാട്ടുകാരുടെയും ജീവനക്കാരുടെയും പ്രതിപക്ഷ അംഗങ്ങളുടെയും ഇടയിൽ വെച്ചായതോടെ കാര്യങ്ങൾ പരസ്യമായതായും LDF പ്രവർത്തകർ പറഞ്ഞു.
സ്റ്റാഫിനെതിരെ പരാതിയുണ്ടായിട്ടും നടപടി എടുക്കാത്തതിൽ UDF മുന്നണി സംവിധാനത്തിൽ മാസങ്ങൾക്ക് മുൻപേ ഉലച്ചിൽ തുടങ്ങിയിട്ടുണ്ടായിരുന്നു. അതിനാൽ കോൺഗ്രസ് ലീഗ് ബന്ധത്തിൽ മുറുമുറുപ്പ് ശക്തവുമാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് അംഗങ്ങൾ തമ്മിൽ വാക്കേറ്റവും പോർവിളിയും അരങ്ങേറിയത്.
നാട്ടുകാരും സ്റ്റാഫും പ്രതിപക്ഷ അംഗങ്ങളും നേരിൽ കണ്ട സംഭവമായതോടെ മറച്ചു വെക്കാൻ കഴിയാതെ. മുസ്ലിം ലീഗ് നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. സ്ത്രീ വിരുദ്ധവും അപമര്യാദയോടുള്ള സമീപനവും പരാതിയായി ഉന്നയിച്ചിട്ടും മുതിർന്ന നേതാക്കളും കമ്മറ്റികളും ഗൗനിക്കാത്തതിനാൽ നിയമപരമായ നടപ്പടികളിലേക്ക് കടക്കുമെന്നാണ് കേൾക്കുന്നത്. പ്രതിപക്ഷം നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതായും പദ്ധതികൾ മുടങ്ങുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയതിനാൽ ശക്തമായ ജനകീയ സമരങ്ങൾക്ക് തുടക്കം കുറിക്കുമെന്നും LDF കേന്ദ്രങ്ങൾ അറിയിച്ചു.

 

 


In Thamarassery Grama Panchayat, a clash among UDF ruling committee members has led to a governance deadlock. Verbal disputes, including a public incident involving abuse of a female member, have escalated tensions. Allegations of misogyny, inaction on complaints, and internal Muslim League conflicts have deepened the crisis. The LDF opposition warns of strong protests, citing stalled development projects and administrative failure.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test