ശുചിത്വോത്സവം 2025 ; Thiruvambady യിൽ ശുചിത്വസന്ദേശ റാലി നടത്തി

hop thamarassery poster

Thiruvambady: ഗ്രാമപഞ്ചായത്തിൻ്റെയും അൽഫോൺസാ കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ശുചിത്വോത്സവം 2025 ൻ്റെ ഭാഗമായി ശുചിത്വസന്ദേശ റാലി നടത്തി.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി തിരുവമ്പാടി ബസ്റ്റാൻ്റ് ഓപ്പൺ സ്റ്റേജിൽ സമാപിച്ചു. സമാപന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.  ഹെൽത്ത് ഇൻസ്പെക്ടർ  എം.സുനീർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അൽഫോൺസാ കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫാദർ ഷിജു മാത്യു, എൻഎസ്എസ് കോർഡിനേറ്റർ അമെന്റ ഷാജി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അയന എസ് എം എന്നിവർ സംസാരിച്ചു.

ശുചിത്വോത്സവം 2025 പരിപാടിയുടെ ഭാഗമായി  സെപ്റ്റംബർ 17 മുതൽ നവംബർ 1 വരെ  ഗ്രാമപഞ്ചായത്തിൽ സ്ഥാപന ശുചീകരണം, പൊതുസ്‌ഥല ശുചീകരണം, ഹരിതകർമ്മസേനാംഗങ്ങൾക്ക് മെഡിക്കൽ ക്യാമ്പ്,ശുചിത്വബോധന ക്ലാസ്സുകൾ എന്നീ പരിപാടികൾ നടത്തും. പാഴ്‌വസ്തുക്കൾ ഹരിത കർമ്മസേനയ്ക്ക് നൽകാതെ വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ബിന്ദു ജോൺസൺ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്സ് ശരത് ലാൽ  എന്നിവർ അറിയിച്ചു.

 

 


Thiruvambady organized a cleanliness awareness rally under the Cleanliness Festival 2025 with the support of the Panchayat and Alphonsa College NSS. The event included a pledge and speeches promoting hygiene. From September 17 to November 1, various cleaning drives, awareness classes, and medical camps will be held. Authorities warned of strict action against improper waste 4disposal.

i phone xs 2

test