Kodanchery: കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ Kodanchery പഞ്ചായത്ത് പൂർണ്ണമായും ലഹരി വിമുക്ത പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ സെമിനാർ നടത്തി. പഞ്ചായത്ത് ലഹരി വിമുക്തമാക്കാനുള്ള വിവിധ പദ്ധതികളെക്കുറിച്ച് മുൻ ഡിജിപിയും എക്സൈസ് കമ്മീഷണറുമായ ഋഷിരാജ് സിംഗ് വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. യോഗത്തിൽ റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.സി ജേക്കബ് വിവിധ കർമ്മ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.
ഫൊറോനാ പ്രസിഡൻറ് ജോസഫ് ആലുവേലിൽ, ഷാജു കരുമഠത്തിൽ, ജസ്റ്റിൻ തറപ്പേൽ, വൈസ് പ്രസിഡൻറ് ചിന്ന അശോകൻ, വാർഡ് മെമ്പർമാരായ വാസുദേവൻ മാസ്റ്റർ, ലിസി ചാക്കോച്ചൻ, പ്രധാനാധ്യാപകരായ വിൽസൺ ജോർജ്, വിജോയ് തോമസ്, ഷിജി എന്നിവർ വിവിധ തലങ്ങളിലെ ഏകോപനത്തിന്റെ അനിവാര്യതകളെ കുറിച്ച് ചർച്ച ചെയ്തു.