Thrissur: CSR തട്ടിപ്പിൽ അനന്തു കൃഷ്‌ണനെതിരെ തൃശ്ശൂരിലും പൊലീസ് കേസെടുത്തു. തൃശ്ശൂർ അന്തിക്കാട് പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. 7 വനിതകൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. നാലുപേർക്ക് സ്‌കൂട്ടർ വാഗ്‌ദാനം ചെയ്തും മൂന്നുപേർക്ക് ഗ്രഹോപകരണങ്ങൾ വാഗ്ദാനം ചെയ്തും പണം തട്ടിയെന്നതാണ് കേസ്.
തൃശ്ശൂർ വടക്കാഞ്ചേരിയിലും പരാതിയുണ്ട്. മൂന്നു പരാതികളാണ് വടക്കാഞ്ചേരി പൊലീസിന് ലഭിച്ചത്. പരാതികളിൽ പൊലീസ് നടപടി ഇന്നുണ്ടായേക്കുമെന്നാണ് സൂചന. 48 പേർക്ക് വടക്കാഞ്ചേരിയിൽ പണം നഷ്ടമായി എന്നാണ് പ്രാഥമിക വിവരം.
Thrissur: Police File Case Against Ananthu Krishna in CSR Scam. A case has been registered against Ananthu Krishna in Thrissur in connection with the CSR scam. The first case was filed at the Anthikad police station following complaints from seven women. He is accused of fraudulently collecting money by promising scooters to four individuals and home appliances to three others.
Complaints have also been filed in Vadakkanchery, Thrissur. Vadakkanchery police have received three complaints, and action is expected soon. Initial reports suggest that 48 people in Vadakkanchery lost money in the scam.