Kattippara, മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.

hop thamarassery poster
Kattippara: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് പ്രഖ്യാപിച്ചു.
നിരന്തരമായ ബോധവത്കരണത്തിലൂടെയും, ഹരിത കർമ്മസേനയുടെ വീടുകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നുമുള്ള അജൈവ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും, വഴിയോരങ്ങളിലും, നീർച്ചാലുകളിലും ഉപേക്ഷിക്കുന്നത് തടയുന്നതിനും സാധിച്ചു.
മൂന്ന് വർഷത്തോളമായി 30 പേർ അടങ്ങുന്ന ഹരിത കർമ്മസേനയുടെ പ്രവർത്തനം തുടങ്ങിയിട്ട്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാർ അംഗീകരിച്ച കലണ്ടർ പ്രകാരം പ്ലാസ്റ്റിക്, ചില്ലുകൾ, തുണികൾ, ചെരുപ്പുകൾ, ബാഗുകൾ, E-waste തുടങ്ങിയവ ശേഖരിച്ച് അംഗീകൃത ഏജൻസിക്ക് കൈമാറുന്നു. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങും ഉപകരണങ്ങളും നല്കുന്നു.

മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ട്രീയ-സാമൂഹ്യ-വ്യാപാരി സമൂഹത്തിന്റെയും, കുടുംബശ്രീ, അദ്ധ്യാപക-വിദ്യാർത്ഥികൾ, ഘടക സ്ഥാപനമേധാവികൾ തുടങ്ങി വിവിധ മേഖലകളിലെ എല്ലാ വിഭാഗം ആളുകളുടെയും യോഗം ചേരുകയും, വാർഡ് തലങ്ങളിൽ മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
ജനപ്രതിനിധികൾ, പഞ്ചായത്ത് തല ഉദ്യോഗസ്ഥർ, കുടുംബശ്രീ CDS മെമ്പർ മാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ടൗണുകൾ ശുചീകരണം നടത്തി.
മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപന ചടങ്ങിൽ  ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഹെൽത്ത് കാർഡ് FHC മെഡിക്കൽ ഓഫീസർ Dr. സഫീന വിതരണം ചെയ്തു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിത ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു.
ഹരിതകർമ്മ സേനാംഗങ്ങൾക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങളും, യൂണിഫോമും ചടങ്ങിൽ വച്ച് നല്കി.
ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവ വസ്തുക്കൾ കൊണ്ടുപോകുന്നതിന് പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി വാഹനം വാങ്ങുന്നതിന് പണം അടവാക്കുകയും, പഞ്ചായത്ത്‌ സ്ഥലത്ത് MCFന്റെ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുകയുമാണ്.
പ്രഖ്യാപന ചടങ്ങിൽ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ അഷ്റഫ് പൂലോട്, അനിൽ ജോർജ്, ബേബി രവീന്ദ്രൻ, സെക്രട്ടറി ഗിരീഷ്കുമാർ, ശ്രീകുമാർ (അസി. സെക്രട്ടറി), മജീദ് മൗലവി, TC വാസു, അനിൽകുമാർ, രവി വേനക്കാവ്, CKC അസൈനാർ, ജനപ്രതിനിധികൾ, ഘടക സ്ഥാപന മേധാവികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test