Delhi, ഇന്ന് മുതൽ രാജ്യത്ത് പുതിയ ​ക്രിമിനൽ നിയമങ്ങൾ

hop thamarassery poster
Delhi: ഇന്ന്  മുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും. ഐ.പി.സി, സി,ആർ.പി.സി,ഇന്ത്യൻ തെളിവ് നിയമം എന്നിവയാണ് ചരിത്രമാകുന്നത്.
ഇന്ത്യൻ ശിക്ഷ നിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായസംഹിതയും (ബി.എൻ.എസ്), ക്രിമിനൽ നടപടിച്ചട്ടത്തിന് (സി.ആർ.പി.സി) പകരം നാഗരിക് സുരക്ഷാ സംഹിതയും ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയവും (ബി.എസ്.എ) ആണ് നിലവിൽ വരുന്നത്.

ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് ശേഷം രാജ്യത്ത് എടുക്കുന്ന കേസുകൾ പുതിയ നിയമങ്ങൾ പ്രകാരമാകും രജിസ്റ്റർ ചെയ്യുക.അതിന് മുമ്പെടുത്ത കേസുകളിൽ നിലവിലുള്ള നിയമപ്രകാരം തന്നെയാകും തുടർനടപടി ക്രമങ്ങൾ നടപ്പാവുക.
കഴിഞ്ഞ ആഗസ്റ്റ് 12 ന് ആഭ്യന്തരമന്ത്രി അമിത് ഷായാണ് പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. ഡിസംബർ 13 ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25 നാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്.ഹിറ്റ് ആന്റ് റൺ കേസുകളുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികൾ വ്യക്തമാക്കുന്ന ഭാരതീയ ന്യായ സംഹിതയിലെ 106ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് പിന്നീട് മരവിപ്പിച്ചിരുന്നു.ട്രക്ക് ഡ്രൈവർ രാജ്യമെമ്പാടും നടത്തിയ സമരത്തിനൊടുവിലായിരുന്നു ആ വകുപ്പ് മരവിപ്പിച്ചത്.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test