Kozhikode: Kozhikode ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നതായി റിപോർട്ട്. ഈ മാസം മാത്രം 96 പേർക്കാണ് Kozhikode ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെയും ഒൻപത് പേർക്ക് രോഗബാധയുണ്ടായി.
40 ദിവസത്തിനിടെ 450 – ഓളം പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചത്. രോഗ വ്യാപനം തടയാൻ മുൻ കരുതൽ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗം ബാധിച്ചവരില് ഏറെയും നഗര പരിധിയിൽ താമസിക്കുന്നവരാണ്.
പനിയോടൊപ്പം ശക്തമായ ശരീര വേദനയും തലവേദനയും ശരീരത്തിലെ ചുവന്ന പാടുകളുമാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ മരണം പോലും സംഭവിക്കാമെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു.