Malappuram: ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിന് മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. ലഹരി ഉപയോഗിക്കാൻ പിതാവിനോട് പണം ആവശ്യപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെ മൺവെട്ടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മാതാവിനെയും പ്രായം ചെന്ന പിതൃമാതാവിനെയും ആക്രമിക്കാൻ ശ്രമിച്ചതോടെ അയൽവാസികളെ അറിയിച്ചു.
അക്രമാസക്തനായ നിലയിലായിരുന്നതിനാൽ നാട്ടുകാർ ഇയാളുടെ കൈകാലുകൾ ബന്ധിച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം താനൂർ DySP പി. പ്രമോദിന്റെ നേതൃത്വത്തിൽ താനൂർ ഇൻസ്പെക്ടർ ടോണി ജെ. മറ്റത്തിന്റെ സഹായത്തോടെ കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയിലെ ലഹരിവിമുക്തി കേന്ദ്രത്തിൽ എത്തിച്ചു.
Malappuram: Son Attacks Parents with Machete After Being Denied Money for Drugs. A young man attacked his parents after they refused to give him money for drugs. When his father denied his demand for money, he assaulted him using a machete. He also attempted to attack his mother and elderly grandparents, prompting the neighbors to intervene.
The locals restrained the attacker and informed the police. A team led by Tanur DySP P. Pramod and Inspector Tony J. Mathew took him into custody. The accused was later admitted to a de-addiction center at Kozhikode Mental Health Hospital.