Thamarassery: ഡി സി സി ഓഫിസ് നിർമാണ ഫണ്ട് ക്വട്ട പൂർത്തീകരിക്കാത്ത കാരണം പറഞ്ഞു താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പിരിച്ചു വിട്ട നടപടി പ്രതിഷേധാർഹമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി.
എം സി നാസിമുദ്ധീൻ പ്രസിഡന്റ് ആയ കമ്മിറ്റി നിലവിൽ വന്നിട്ട് 5 മാസം മാത്രമാണ് ആയത് കൂടാതെ സംഘടനപരമായ പ്രശ്നങ്ങളുള്ള 11 ബൂത്തുകൾ ഉണ്ട് ഇവിടങ്ങളിൽ നിന്നും ഡി സി സി ഫണ്ടിലേക്ക് പണം സമാഹരിക്കാൻ കഴിഞ്ഞില്ല. ചില ബൂത്തുകൾ ക്വട്ട പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതുമാണ്. ഈ സാഹചര്യത്തിൽ ഡി സി സി കുറച്ചു കൂടി സമയം അനുവദിച്ച് പ്രശ്നം തീർക്കേണ്ടതുണ്ട്.
ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടന ദുർബലപെടുത്തുന്ന നടപടികൾ പ്രവർത്തകരുടെയും അനുഭാവികളുടെയും ആത്മ വീര്യം തകർക്കുമെന്നും, എം സി നാസിമുദ്ധീൻ പ്രസിഡന്റായ കമ്മിറ്റി പുനസ്ഥാപിക്കുക എന്നതാണ് യൂത്ത് കോൺഗ്രസ്സ് നിലപാട് എന്നും യോഗം അഭിപ്രായപെട്ടു.
മണ്ഡലം പ്രസിഡന്റ് റിയാസ് വെങ്കണക്കൽ അധ്യക്ഷത വഹിച്ചു. കെ പി ജസീർ അലി സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ കാവ്യ വി ആർ, എം പി സി ജംഷിദ്, നിയോജക മണ്ഡലം ഭാരവാഹികളായ ഇറാഷ് വി കെ, അൻഷാദ്,മലയിൽ തുടങ്ങിയവർ പങ്കടുത്തു.