Adivaaram: ചുരം നാലാം വളവിൽ ദോസ്ത് പിക്കപ്പ് മറിഞ്ഞ് അപകടം. പുൽപള്ളിയിൽ നിന്നും പരിപാടി കഴിഞ്ഞ് സൗണ്ടിൻ്റെ സാധനങ്ങളുമായി ചുരമിറങ്ങിയ വണ്ടിയാണ് അപകടത്തിൽ പെട്ടത്. ആളുകൾക്കു പരിക്കില്ല. പോലീസും,എൻ ആർ ഡി എഫ്,ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനം മാറ്റുന്നതിനായി ശ്രമം നടക്കുന്നുണ്ട്.