Kaithappoyil ദിവ്യ ക്ലബ്ബ് ഏർപ്പെടുത്തിയ Dr. ശാന്താറാം പുരസ്കാരം പ്രമുഖ CP അബ്ദുൽ ഖാദർ മാസ്റ്റർക്ക്

hop thamarassery poster
Kaithappoyil: പുതുപ്പാടിയിലെ ജനകീയ ഡോക്ടർ ശാന്താറാമിന്റെ സ്മരണാർത്ഥം ആരോഗ്യ സാമൂഹ്യ സേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പുതുപ്പാടി,കോടഞ്ചേരി പഞ്ചാത്തുക്കളിൽ നിന്ന് നിസ്വാർഥ സേവനം ചെയ്യുന്നവർക്ക് കൈതപ്പൊയിൽ ദിവ്യ ക്ലബ്ബ് ഏർപ്പെടുത്തിയ മൂന്നാമത് അവാർഡിന് വെസ്റ്റ് കൈതപ്പൊയിൽ സ്വദേശി സി പി അബ്ദുൽ ഖാദർ മാസ്റ്റർ അർഹനായി. 31 വർഷം അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും ശേഷം പെയിൻ & പാലിയേറ്റീവ് രംഗത്ത് സജീവമായി പ്രവർത്തനംകാഴ്ചവെച്ചതിനാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്.
ഡോക്ടർ ശാന്താറാം മൂന്നാം ചർമ വാർഷികദിനത്തിൽ (ജൂലൈ 23 ) പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നിസ ശരീഫ് പുരസ്‌കാരം കൈമാറി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് എ പി ബഷീർ അധ്യക്ഷത വഹിച്ചു. വി കെ കാദർ, സി കെ ബഷീർ, സഹീർ എരഞ്ഞോണ, പ്രണവ് മോഹൻ, ടി കെ സുബൈർ, ഷൈജൽ എ, എ പി . മുഹമ്മദ്, ആർ.കെ മനാഫ്, ഷഫീക് എ കെ, യൂസുഫ് സി ടി എന്നിവർ സംസാരിച്ചു. ആർ കെ ഷാഫി സ്വാഗതവും മുജീബ് പി.എസ്. നന്ദിയും പറഞ്ഞു.

 

 


Kaithappoyil Divya Club presented its third Dr. Shantharam Award to C. P. Abdul Khader Master of West Kaithappoyil, honoring his long service in teaching and his dedication to palliative care. The award ceremony was held in memory of Dr. Shantharam on his third death anniversary. The event featured speeches by local dignitaries and was presided over by the club president.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test