Palakkad: പാലക്കാട് കല്ലടിക്കോട് ആസിഡ് കുടിച്ച് അഞ്ചുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് അബദ്ധത്തിൽ ആസിഡ് കുടിച്ചത്. ശരീരത്തിലെ അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് കുട്ടി അബദ്ധത്തിൽ കുടിച്ചത്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതര പൊള്ളലുകളേറ്റു. കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Palakkad: A five-year-old boy is in critical condition after accidentally ingesting acid in Kalladikkode, Palakkad. Faizan, the son of Jamshad from Choorakkode, accidentally drank acid that was kept at home for treating skin issues like warts. The child suffered severe burns to his mouth and lips. He has been shifted to a private hospital in Thrissur for further treatment.