നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ഡ്രൈവറെ കണ്ടെത്തി, 8 പേര്‍ അറസ്റ്റില്‍; പൊലീസ് വിശദമായി ചോദ്യം ചെയ്യും

hop thamarassery poster
Kozhikode: കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ യുവാവിനെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തേയും സഹായങ്ങൾ നല്‍കിയ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടക്കാവ് സെയിൽ ടാക്സ് ഓഫീസിന് സമീപമുള്ള ജവഹർനഗർ കോളനിയിൽ വച്ച് പുലർച്ചെയാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. ജവഹർ നഗർ കോളനിയിലെ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അന്വേഷണം നടത്തിയിരുന്നു.
കാറിൽ വന്ന യുവാവിനെ മറ്റൊരു ഇന്നോവ കാറിൽ വന്ന നാലംഗ സംഘം കാർ സഹിതം തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കാർ നമ്പർ കേന്ദ്രീകരിച്ച് നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വയനാട് പടിഞ്ഞാറത്തറ സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്. പിന്നിൽ സാമ്പത്തിക ഇടപാടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

 

 


A young man from Padinjarethara, Wayanad, who was abducted from Kozhikode, has been rescued. Police arrested eight people, including the four-member gang behind the abduction. CCTV footage revealed that the victim was taken away in a car by the gang. Initial investigation suggests financial disputes as the motive.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test