വ്യാജ നമ്പര്‍ പതിച്ച ജീപ്പില്‍ MDMA കടത്തിയ വില്‍പ്പനക്കാരനും കൂട്ടാളിയും പിടിയില്‍

hop thamarassery poster

Meppadi: പൊഴുതന, മുത്താറിക്കുന്ന്, കോഴിക്കോടന്‍ വീട്ടില്‍ കെ.നഷീദ്(38), പൊഴുതന ആറാംമൈല്‍, ചാലില്‍തൊടി വീട്ടില്‍ മുഹമ്മദ്‌ അര്‍ഷല്‍(28) എന്നിവരെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പോലീസും ചേര്‍ന്ന് ചോലാടി പോലീസ് ചെക്ക് പോസ്റ്റില്‍ നിന്ന് പിടികൂടിയത്.

ഇന്നലെ ഉച്ചയോടെ ചോലാടി ചെക്ക് പോസ്റ്റിനു സമീപം വച്ചു നടത്തിയ വാഹന പരിശോധനക്കിടെയാണ് 11.09 MDMA യും 2.35 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിലാവുന്നത്. ഇവർ സഞ്ചരിച്ച ജീപ്പിന്റെ മുൻ ഭാഗത്ത് KL 01 C 1126 എന്നും പിറകു വശത്ത് KL 01 N 1126 എന്ന വ്യാജ നമ്പർ പ്ളേറ്റുമാണ് ഘടിപ്പിച്ചിരുന്നത്. ഇവരെ നിരന്തരം പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പിടിയിലായവർ ജില്ലയിലുടനീളം ലഹരി വില്‍പന നടത്തുന്നവരിലെ പ്രധാനികളാണ്.

സബ് ഇൻസ്‌പെക്ടർ വി. ഷറഫുദ്ധീൻ സീനിയർ സി.പി.ഓ സജാദ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയതും പ്രതികളെ പിടികൂടിയതും.

 

 


In Meppadi, two major drug dealers were arrested with MDMA and cannabis during a vehicle inspection. They were caught using a jeep with fake number plates. The police had been monitoring them, and both are key players in the district’s drug trade.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test