Mukkam : കോഴിക്കോട് മുക്കത്ത് ലഹരിമാഫിയ ഇതര സംസ്ഥാന തൊഴിലാളിയെ വാഹനം ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു. വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റിയാണ് ഇതരസംസ്ഥാന തൊഴിലാളിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.
കറുത്തപ്പറമ്പിലെ വൈന്‍ഡിങ് വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരന്‍ തമിഴ്‌നാട് സ്വദേശി ചിന്നദുരൈക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ലഹരിമാഫിയ സംഘം സ്ഥലത്തെ ഒരു കടയില്‍ കയറി സാധനങ്ങള്‍ തകര്‍ത്തിരുന്നു. ഇതില്‍ വ്യാപാരി പരാതി നല്‍കിയിരുന്നു.
അതിനുശേഷം ഇന്നലെ രാത്രിയാണ് വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റി ആക്രമിച്ചത്. Thamarassery യിലും കഴിഞ്ഞ മാസം ലഹരിമാഫിയ കടയില്‍ അക്രമം അഴിച്ചു വിട്ടിരുന്നു.