ഓണക്കാലത്ത് മുഴുവന്‍ കാര്‍ഡുടമകള്‍ക്കും മാവേലി സ്റ്റോര്‍ വഴി 25 രൂപക്ക് 20 കിലോ അരികൂടി ലഭ്യമാക്കും -മന്ത്രി ജി ആര്‍ അനില്‍

hop thamarassery poster
Elettil: എളേറ്റില്‍ വട്ടോളി, കൈതപ്പൊയില്‍ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. മുമ്പ് സാധ്യമാകാത്ത പദ്ധതികള്‍ സര്‍ക്കാര്‍ ഈ ഓണക്കാലത്ത് സാധ്യമാക്കുമെന്നും ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി മാവേലി സ്റ്റോര്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ആക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മുഴുവന്‍ കാര്‍ഡുടമകള്‍ക്കും ഈ ഓണക്കാലത്ത് മാവേലി സ്റ്റോറുകളിലൂടെ 25 രൂപക്ക് 20 കിലോ അരി ലഭിക്കും. നിലവില്‍ ലഭിക്കുന്ന എട്ട് കിലോ അരിക്ക് പുറമെയാണിത്.
 വെള്ള കാര്‍ഡുടമകള്‍ക്ക് 15 കിലോ അരി റേഷന്‍ കടകളിലൂടെയും ലഭിക്കുമ്പോള്‍ മൊത്തം 43 കിലോയാകും. റേഷന്‍ കടകളില്‍നിന്ന്, നീല കാര്‍ഡുടമകള്‍ക്ക് നിലവില്‍ ലഭിക്കുന്ന അരിക്ക് പുറമെ 10 കിലോ, ചുവപ്പ് കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്ന 5 കിലോ അരിക്ക് പുറമെ കാര്‍ഡിന് 5 കിലോ അരിയും അധികമായി ലഭിക്കും. ‘

ഓണം പ്രമാണിച്ച് മുളക് ഒരു കിലോ 115.50 രൂപക്ക് സബ്സിഡിയോടെ എല്ലാ കാര്‍ഡുടമകള്‍ക്കും ലഭ്യമാക്കും. 349 രൂപക്ക് ലഭ്യമാക്കാന്‍ തീരുമാനിച്ച സബ്സിഡി വെളിച്ചെണ്ണയുടെ വില ഈ മാസം അവസാനത്തോടെ വീണ്ടും കുറക്കും. ആഗസ്റ്റ് 25 മുതല്‍ സപ്ലൈകോ മൊബൈല്‍ വണ്ടികള്‍ സാധങ്ങളുമായി മണ്ഡലങ്ങളിലൂടെ യാത്ര ചെയ്യും. കഴിഞ്ഞ മാസം 31 ലക്ഷം കുടുംബങ്ങള്‍ 168 കോടി രൂപയുടെ പലവ്യഞ്ജന സാധനങ്ങള്‍ മാവേലി സ്റ്റോറുകളിലൂടെ വാങ്ങിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സാജിദത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി കെ അബ്ദുറഹിമാന്‍, സ്ഥിരം സമിതി അധ്യക്ഷരായ മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റര്‍, വഹീദ കയ്യാലശ്ശേരി, ജെസ്ന അസ്സയില്‍, സപ്ലൈകോ റീജണല്‍ മാനേജര്‍ ഷെല്‍ജി ജോര്‍ജ്, പഞ്ചായത്ത് അംഗങ്ങളായ റസീന ടീച്ചര്‍, കെ കെ ജബ്ബാര്‍ മാസ്റ്റര്‍, മുഹമ്മദലി, കെ പി വിനോദ് കുമാര്‍, പ്രിയങ്ക കരൂഞ്ഞിയില്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ കെ മനോജ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പുതുപ്പാടി ഗ്രാമപഞ്ചായത്ത് മാവേലി സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ ഷരീഫ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക്, ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റംല അസീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബുഷ്റ ഷാഫി, വാര്‍ഡ് മെമ്പര്‍മാരായ രാധ ടീച്ചര്‍, ഉഷ വിനോദ്, സംഘാടക സമിതി ചെയര്‍മാന്‍ സി എ മുഹമ്മദ്, താലൂക്ക് സപ്ലൈ ഓഫീസര്‍ സി സന്തോഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

 


Minister G. R. Anil inaugurated upgraded Maveli Super Stores at Elettil and Puthuppadi, launching Onam-season schemes to provide essential goods at subsidized rates. All ration card holders will get 20 kg of rice for ₹25, along with existing entitlements. Additional rice quotas are set for each card type. Subsidized chilies and cooking oil will also be distributed, with Supplyco mobile vans launching statewide delivery from August 25. The events saw wide participation from local leaders and officials.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test