‘വീട്ടിലിരുത്തി പണം സമ്പാദിക്കാം’ എന്ന് പറഞ്ഞ് തട്ടിപ്പ്; സ്ത്രീകളിൽ നിന്ന് 5 ലക്ഷം, 1.5 ലക്ഷം തട്ടിയ പ്രതി പിടിയിൽ.

hop thamarassery poster
Vadakara: വീട്ടില്‍നിന്ന് പണം സമ്പാദിക്കാമെന്ന വ്യാജേന ഓണ്‍ലൈനിലൂടെ ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. എടച്ചേരി സ്വദേശി പടിഞ്ഞാറയില്‍ പുതിയോട്ടില്‍ രമിത്തിനെ (32)യാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശികളായ രണ്ട് സ്ത്രീകളില്‍നിന്നാണ് പണം തട്ടിയത്. ഒരു സ്ത്രീയില്‍നിന്ന് അഞ്ചുലക്ഷത്തോളം രൂപയും മറ്റൊരാളില്‍നിന്ന് 1,68,000 രൂപയുമാണ് ഇയാള്‍ തട്ടിയെടുത്തത്.
ഇക്കഴിഞ്ഞ മാർച്ച്‌, ഏപ്രില്‍ മാസങ്ങളിലാണ് യുവതികള്‍ക്ക് പണം നഷ്ടപ്പെട്ടത്. കേരളത്തില്‍ പലയിടങ്ങളിലായി എട്ടോളം പേരില്‍നിന്ന് ഇയാള്‍ അഞ്ചുകോടി രൂപയോളം ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ട്. മറ്റൊരു കേസില്‍ അറസ്റ്റിലായി പൊൻകുന്നം ജയിലില്‍ കഴിയുകയായിരുന്ന പ്രതിയെ വടകര പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. പ്രതിയെ വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

 

 


A 32-year-old man from Edacheri was arrested by Vadakara Police for defrauding women by promising online income opportunities. He cheated two local women of over ₹6.5 lakh and has allegedly swindled nearly ₹5 crore from others across Kerala. Already jailed for another case, he was taken into police custody and presented in court.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test