Edappal, the thief repented—returned the money he had sold the stolen necklace image

Edappal, മോഷ്ടാവിന് മാനസാന്തരം-മോഷ്ടിച്ച മാല വിറ്റ പണം തിരിച്ചു നൽകി

hop thamarassery poster

Edappal: കള്ളന് മാനസാന്തരം വന്നപ്പോൾ മോഷ്ടിച്ച മാല വിറ്റ പണം തിരിച്ചു നൽകി മാതൃകയായി കുമരനല്ലൂരിലാണ് വീട്ടുകാരേയും നാട്ടുകാരേയും അത്ഭുതപ്പെടുത്തിയ സംഭവം.

കുമരനല്ലൂർ ഏ.ജെ.ബി സ്കൂളിന് സമീപം താമസിക്കുന്ന മുണ്ടേറോട്ട് കുഞ്ഞാന്റെ വീട്ടിൽ നിന്നും കഴിഞ്ഞ 19ന് മകൻ ഷിഹാബിന്റെ മൂന്ന് വയസ്സുകാരിയുടെ മാല നഷ്ടപ്പെടുകയായിന്നു. രാവിലെ കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴല്ലാം ഒന്നേകാൽ പവൻ തൂക്കം വരുന്ന മാല കഴുത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ വീട്ടുകാരുടെ ശ്രദ്ധ അൽപം മാറിയ സമയത്ത് മാല നഷ്ടപ്പെടുകയായിരുന്നു. വീട്ടുകാർ പല സ്ഥലത്തും തിരയുകയും പലരേയും സമീപിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് 2 ദിവസത്തിനു ശേഷം മോഷ്ടാവ് ക്ഷമാപണ കുറിപ്പ് സഹിതം
52500 രൂപ കവറിലാക്കി വീടിന് പുറകിലെ വർക്ക് ഏരിയയിൽ വെച്ച് സ്ഥലം വിട്ടത്. മാല എടുത്ത് വിറ്റു പോയെന്നും നിങ്ങൾ തിരയുന്നത് കണ്ട ശേഷം സമാധാനം ഇല്ലെന്നും അതിനാൽ മാപ്പാക്കണമന്നും എന്നുമാണ് കാശിനൊപ്പം വെച്ച കത്തിലെ വരികൾ.

i phone xs 2

test