Thamarassery: സാമൂഹിക ശാക്തീകരണം സാധ്യമാകണമെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വരണമെന്ന് പ്രമുഖ പണ്ഡിതൻ ഒ.പി അബ്ദുസ്സലാം മൗലവി പറഞ്ഞു. ഐഡിയൽ എജ്യുക്കേഷണൻ ട്രസ്റ്റിൻ്റെ കീഴിൽ കട്ടിപ്പാറയിൽ ആരംഭിക്കുന്ന ഐഡിയൽ എഡ്യൂക്കേഷൻ ആൻറ് കൾച്ചറൽ സെന്ററിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
വർത്തമാനകാലഘട്ടത്തിൽ ഇത്തരം സംരഭങ്ങൾക്ക് നന്മുടെ സമൂഹത്തിൽ ഏറെ പ്രസ്ക്കിയുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.. ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു.കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ള തോട്, ഗ്രാമപഞ്ചായത്ത് മെമ്പർ ഷാഹിം ഹാജി ശിഹാബുദ്ദീൻ ഇബ്നു ഹംസ, ഒ.അബ്ദുൽ ഹമീദ്, അബ്‌ദുസ്സലാം മുറമ്പാത്തി, ഒമർ അഹമ്മദ് എന്നിവർ സംസാരിച്ചു.ആർ.കെ അബ്ദുൽ മജീദ് സ്വാഗതവും, എം.എ യൂസുഫ് ഹാജി നന്ദിയും പറഞ്ഞു.