Thamarassery: താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന കോപ്പർ കിച്ചൺ റസ്റ്റോറൻ്റിലെ മലിനജലം പതിവായി ഒഴുക്കുന്നത് ദേശീയ പാതയിലേക്ക്. ഇതിൻ്റെ ദുർഗന്ധം മൂലം മൂക്കുപൊത്താതെ ഇതു വഴി നടക്കാൻ സാധിക്കില്ല.
ഹോട്ടലിനോട് ചേർന്ന പറമ്പിലേക്ക് തുറന്നു വിടുന്ന മാലിന്യമാണ് റോഡിലേക്ക് ഒഴുകി എത്തുന്നത്.
ഇത്തരത്തിൽ മുമ്പ് മാലിന്യമൊഴുക്കിയപ്പോൾ നാട്ടുകാർ പരാതിപ്പെടുകയും, ആരോഗ്യ വകുപ്പ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ മാലിന്യം റോഡിലേക്ക് ഒഴുക്കിവിടുന്നതിൽ ഇതുവരെ അറുതി വരുത്തിയിട്ടില്ല.
മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ചവ്യാതികൾ പടർന്നു പിടിക്കുകയും അതിനെതിരെ ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് തന്നെ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന അവസരത്തിലാണ് തുറസ്സായ പറമ്പിലേക്കും, ദേശീയ പാതയിലേക്കും മാലിന്യം തുറന്നു വിടുന്നത്.
വമ്പൻമാരുടെ നിയമ ലംഘനം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാന്നെന്ന് നാട്ടുകാർ പരാതിപ്പെട്ടു.