Poonoor: കാറും പാർസൽ വാനും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്. കാർ യാത്രക്കാരായ ആറുപേർക്കും പാർസൽ വാനിലുണ്ടായിരുന്ന രണ്ട് പേർക്കുമാണ് പരിക്കേറ്റത്. എസ്റ്റേറ്റ്മുക്ക് തലയാട് റോഡിൽ എം എം പറമ്പിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം.
പാർസൽ വാനിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ജീപ്പിൽ കയറ് കെട്ടി വലിച്ച് വാതിൽ തുറന്നാണ് പുറത്തെടുത്തത്. നരിക്കുനിയിൽ നിന്ന് ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ പൂനൂരിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.