Kannur: എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ് ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി.
ഇയാൾക്കെതിരെ തളിപ്പറമ്പ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ നടന്നത്. രാവിലെ എട്ട് മണിയോടെ ക്ലാസ് മുറിയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
ഇതിന് മുമ്പും സമാന സംഭവം ഉണ്ടായതായി കുട്ടി പറയുന്നു. പരാതിയെ തുടർന്ന് തളിപ്പറമ്പ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനെയാണ് കോടതിയിൽ കീഴടങ്ങിയത്.
A madrassa teacher from Thaliparamba, Kannur, surrendered in court after being accused of sexually assaulting an eight-year-old girl inside the madrasa. The incident reportedly occurred in a classroom in the morning. The police filed a case under the POCSO Act after the victim revealed that similar abuse had happened before. The accused, Muhammad Shahid, surrendered as the investigation progressed.