Ekarool: എസ്എസ്എഫ് ഉണ്ണികുളം സെക്ടർ സാഹിത്യോത്സവിന് ഇന്ന് അണിയോത്ത് പൊയിലിൽ തുടക്കമാകും. സെക്ടറിനെ കീഴിലുള്ള 7 യൂണിറ്റുകളിലെ പ്രതിഭകൾ തമ്മിലാണ് മത്സരം. വൈകീട്ട് നടക്കുന്ന കൊടി ഉയർത്തൽ കർമ്മത്തിന് ബീരാൻകുട്ടി ഫൈസി നേതൃത്വം നൽകും. തുടർന്ന് എസ് എസ് എഫ് ഉണ്ണികുളം സെക്ടർ പ്രസിഡന്റ് മുഹമ്മദ് റാഫി ഖുതുബി കരുമലയുടെ അധ്യക്ഷതയിൽ യുവ എഴുത്തുകാരൻ നൗഫൽ പനങ്ങാട് ഉദ്ഘാടനം ചെയ്യും. എസ്എസ്എഫ് കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം മൻസൂർ സഖാഫി പരപ്പൻപൊയിൽ പ്രമേയ പ്രഭാഷണം നടത്തും. അബ്ബാസ് കാന്തപുരം, ഷമീർ വാളന്നൂർ, ആരിഫ്, ഷബീർ എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കും. ഉദ്ഘാടന സംഗമത്തിനുശേഷം മത്സര പരിപാടികൾ ആരംഭിക്കും.














