സൈബർ തട്ടിപ്പിന് ഇരയായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. കർണാടക ബെലഗാവി സ്വദേശികളായ ഡീഗോ സാന്തൻ നസ്രേത്(82), ഭാര്യ ഫ്‌ലേവിയ(79) എന്നിവരാണ് മരിച്ചത്.
സൈബർ തട്ടിപ്പിന് ഇരയായി ഇവർക്ക് 50 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ഇരുവരും. തട്ടിപ്പുകാർ ഇവരെ മണിക്കൂറുകളോളം ഡിജിറ്റൽ അറസ്റ്റിൽ വെച്ചതായും പറയുന്നുണ്ട്. ഡീഗോ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തട്ടിപ്പുകാരിൽ നിന്ന് പണം തിരിച്ചുകിട്ടാൻ ഇവർ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
Belagavi, Karnataka: An elderly couple, Diego Santhan Nasreth (82) and his wife Flavia (79), were found dead after falling victim to a cyber fraud that cost them ₹50 lakh.
Reports suggest that the scammers held them in a “digital arrest” for several hours, leading to extreme mental distress. Preliminary police investigations indicate that Diego may have killed his wife before taking his own life. The couple had made multiple attempts to recover the lost money but were unsuccessful.