Elettil കിഴക്കോത്ത് ആരോഗ്യ വകുപ്പിൻ്റെ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തിയ കടയടപ്പിച്ചു

hop thamarassery poster

Elettil: കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കടകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കട താത്കാലികമായി അടച്ചുപൂട്ടി. പഴകിയ ബീഫ്, ചിക്കൻ, മീൻ, മസാലകൾ, കപ്പ, തുടങ്ങിയ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. കടയും, പരിസരവും വൃത്തിയാക്കുന്നതിന് കർശ്ശന നിർദ്ദേശവും നൽകി.

കടകളിലെ ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നവർ ഹെൽത്ത് കാർഡ് എടുക്കുക, കുടിവെള്ള പരിശോധന നടത്തുക, കടയും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ശ്രീജയും, ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരിയും അറിയിച്ചു. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിര നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി, ജൂനിയർ ഹെൽത്ത് ഇൻസപെക്ടർമാരായ ടി. എം. വിനോദ്, റാഹീല ബീഗം, ഫാത്തിമ ഷിഫാന എന്നിവർ പങ്കെടുത്തു.

 

 


In Elettil, the Health Department inspected shops in Kizhakkoth panchayat, temporarily shutting down one shop due to unhygienic conditions. Expired meat, fish, and other food items were seized and destroyed. Officials issued strict hygiene directives and warned of legal action against non-compliant shopkeepers.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test