Engapuzha: കോടഞ്ചേരി കണ്ണോത്ത് – ഈങ്ങാപ്പുഴ റോഡിൽ കുപ്പായക്കോട് പാലത്തിന് സമീപം പാതി തകർന്ന റോഡിന്റെ ബാക്കി ഭാഗം കൂടി വീണ്ടും ഇടിഞ്ഞതിനാൽ റോഡ് പൂർണമായും അടച്ചു.
റോഡിന്റെ പലഭാഗത്തും വിള്ളൽ രൂപപ്പെട്ടതിനാൽ വീണ്ടും റോഡ് ഇടിയാൻ സാധ്യത യുള്ളതിനാൽ ഇതു വഴി യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്നും, ഇതു വഴിയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചതായും പുതുപ്പാടി ഗ്രാമപഞ്ചാത്ത് മെമ്പർ ഷിൻജോ തൈക്കൽ അറിയിച്ചു.