fake-accounts-in-mothers-name-too-accused-arrested-for-trapping-women-through-video-calls-and-extorting-money

മാതാവിന്‍റെ പേരിലുൾപ്പെടെ വ്യാജ അക്കൗണ്ടുകൾ; വീഡിയോ കോളിലൂടെ സ്ത്രീകളെ കെണിയിലാക്കി പണം തട്ടിയ പ്രതി പിടിയില്‍

hop thamarassery poster
Kozhikode: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. സത്രീകളുടെ പേരിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് യുവാവ് തട്ടിപ്പ് നടത്തുന്നത്. മലപ്പുറം മാറാഞ്ചേരി വെള്ളത്തിങ്കല്‍ സ്വദേശിയായ മുഹമ്മദ് ഫുവാദാണ് (32)അറസ്റ്റിലായത്.
സ്ത്രീകളുടെ പേരിൽ അക്കൗണ്ട് തുടങ്ങിയ ശേഷം നിരന്തരം യുവതികളുമായി സംസാരിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്ന പ്രതി പിന്നീട് പതിയെ വീഡിയോ കോളിന് ശ്രമിക്കും. കോൾ എടുക്കുന്നയുടൻ തൻ്റെ ലൈം​ഗികാവയവം കോളിലൂടെ കാട്ടി സ്ക്രീൻഷോട്ട് എടുക്കും. ഈ ചിത്രങ്ങൾ വെച്ചാണ് ഇയാൾ ഭീഷണിപ്പെടുത്തുന്നത്. വിവാഹം കഴിഞ്ഞ സത്രീകളോട് ഭർത്താവിന് അയച്ച് നൽകുമെന്ന് പറഞ്ഞ് പണം തട്ടും. പലരും ഭയന്ന് പണം നൽകാറുണ്ടെന്നാണ് കണ്ടെത്തൽ.
കോഴിക്കോട് സ്വദേശിയായ യുവതിയെയും പ്രതി തട്ടിപ്പിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവതിയുടെ കുടുബം പൊലീസിൽ പരാതി നൽകിയതോടെ ഇയാളുടെ തന്ത്രം പൊളിഞ്ഞു. പിന്നാലെ കോഴിക്കോട് പന്നിയങ്കര പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 


Kozhikode: A man was arrested for blackmailing women by spreading their fake videos and photos through social media and extorting money. The accused created fake Instagram accounts in the names of women to carry out the scam. The arrested person is Muhammad Fuad (32), a native of Vellathingal, Maranchery, Malappuram.

After creating accounts in the names of women, the accused would engage in frequent conversations with other women, gaining their trust. Gradually, he would attempt to initiate video calls. During the call, he would expose his private parts and take screenshots. Using these images, he would threaten the victims. He often blackmailed married women by threatening to send the screenshots to their husbands, thereby extorting money. Investigations revealed that many victims, fearing exposure, paid the money.

The accused also tried to trap a young woman from Kozhikode in a similar manner. However, the woman’s family lodged a complaint with the police, exposing his scheme. Subsequently, the police from Panniyankara, Kozhikode, arrested the accused.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test