Mukkam: ഛത്തീസ്ഗഡില്‍ ബി.ജെ.പി സര്‍ക്കാര്‍ കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കുക, ഭരണഘടന ഉറപ്പു നല്‍കുന്ന മത സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും സംരക്ഷിക്കുക` എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി RSS ന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ LDF തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. CPI(M) ജില്ല സെക്രട്ടറിയേറ്റംഗം ടി.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് (M) ജില്ല പ്രസിഡന്റ് ടി.എം.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. LDF നേതാക്കളായ പി.പി.കണ്ണന്‍, പി.പി.ജോയി, എന്‍.അബ്ദുള്‍ സത്താര്‍, മോഡേണ്‍ അബൂക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
In Mukkam, the LDF Thiruvambady committee held a protest against the BJP-led Chhattisgarh government’s false case against nuns and the RSS’s alleged targeting of minorities. The protest called for safeguarding constitutional rights, including religious and travel freedom. CPI(M)’s T. Vishwanathan inaugurated the event, and several LDF leaders participated.