Perambra, കുടുംബ സഹായനിധി കൈമാറി

hop thamarassery poster
Perambra: മുക്കം പോലീസ് സ്റ്റേഷനില്‍ എ എസ് ഐ ആയി ജോലിയിലിരിക്കെ രോഗം ബാധിച്ച് മരിച്ച ജയരാജന്‍റെ കുടുംബത്തിനുള്ള സഹായധനം കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ അര്‍വിന്ദ് സുകുമാര്‍ ഐ പി എസ് കുടുംബത്തിന് കൈമാറി. കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും തങ്ങളുടെ അംഗങ്ങളില്‍ നിന്നും സമാഹരിച്ച തുകയും, കേരളാ പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്‍റെ സിപിഎ എസ് ആനുകൂല്യവുമാണ് പേരാമ്പ്ര കല്ലോടുള്ള വസതിയില്‍ വെച്ച് കൈമാറിയത്. പേരാമ്പ്ര ഡി വൈ എസ് പി ,’കെ എം ബിജു, പേരാമ്പ്ര ഐ പി, എം എ സന്തോഷ്, കെ പി ഒ എ ഭാരവാഹികളായ സി സുജിത്ത്, പി മുഹമ്മദ്, സി ഗഫൂര്‍, കെ പി എ ഭാരവാഹികളായ സുകി ലേഷ്, ഷനോജ്, സുധീഷ് വള്ള്യാട് എന്നിവരും  സന്നിഹിതരായിരുന്നു,
i phone xs 2

test