Kozhikode: കോഴിക്കോട് മാവൂര്‍ റോഡില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്. സിറ്റിയില്‍ ഓടുന്ന ബസ്സിലെ ജീവനക്കാര്‍ തമ്മിലാണ് സര്‍വീസ് സമയവുമായി ബന്ധപ്പെട്ട് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പിടിച്ചു മാറ്റാന്‍ ചെന്ന ഓട്ടോഡ്രൈവര്‍ക്കും പരിക്കേറ്റു. പോലീസും മറ്റ് ഡ്രൈവര്‍മാരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത് സംഭവത്തില്‍ ബസ് ജീവനക്കാരായ രജീഷ് ബാബു, ഷാജഹാന്‍, വിശാഖ്, മുഹമ്മദ് സല്‍മാന്‍ എന്നിവര്‍ക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു. കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിച്ചതിനും സംഘര്‍ഷം ഉണ്ടാക്കിയതിനും ആണ് കേസ്. സംഭവത്തില്‍ ഫാന്റസി, കടുപ്പയില്‍ എന്നീ ബസുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
A fight over service timings between private bus staff on Kozhikode’s Mavoor Road injured an auto driver who tried to stop it. Police filed a case against four staff members and seized two buses.