Vadakara: വീരഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഡയമണ്ട് ഡയഗ്നോസ്റ്റിക്ക് സെന്ററിൽ തീപ്പിടിത്തം. ഇൻവർട്ടർ റൂമിന് ഉച്ചയോടെയാണ് തീപിടിച്ചത്. Vadakara അഗ്നിരക്ഷാ നിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് സേന സംഭവസ്ഥലത്തെത്തി തീയണച്ചു. സെന്ററിലെ ബാറ്ററികൾ, എ.സി, കംപ്യൂട്ടറുകൾ തുടങ്ങിയവ കത്തിനശിച്ചു.
സ്റ്റേഷൻ ഓഫീസർ കെ. മനോജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സതീശൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിജിത്ത് കുമാർ , ഫയർ ഓഫീസർമാരായ കെ. ഷിജു, സ്വപ്നേഷ്, റിജീഷ് കുമാർ, അബ്ദുൾ സമദ്, വി.കെ. ആദർശ്, പി.ടി. വിവേക്, കെ. സുബൈർ, എസ്.പി. സുജിത്ത്, ഹോംഗാർഡ് ഹരിഹരൻ എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു.