Kozhikode: വളയം ഗവ. ആശുപത്രി കെട്ടിടത്തിൽ അഗ്നിബാധ. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ പുറത്ത് ചുമരിലെ ഇലക്ട്രിക് മീറ്റർ, മെയിൻ സ്വിച്ച് എന്നിവയ്ക്ക് തീപിടിച്ചു. തീയും പുകയും ഉയർന്നതോടെ ജീവനക്കാർ ഫയർ എക്സ‌്‌റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
A fire caused by a suspected short circuit broke out at the Vallayam Government Hospital in Kozhikode, affecting the electric meter area of the emergency department. Staff promptly used extinguishers to douse the fire, preventing a major disaster.