Balussery: പനങ്ങാട് പഞ്ചായത്തിലെ മങ്കയത്തിനു സമീപം ആറാം വാർഡിൽ ഏകദേശം 10 ഏക്കറോളം വരുന്ന മലയിൽ വൻ അഗ്നിബാധ .
ജമാൽ പൂനൂർ, നാസർ എന്നീ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം വലിയ മരങ്ങളും അടിക്കാടുകളും കൃഷിസ്ഥലവും ഉൾപ്പെടുന്ന പ്രദേശമാണ്.ഈ സ്ഥലത്തും ഇതിന്റെ സമീപപ്രദേശങ്ങളിലും തീപിടുത്തം ഉണ്ടാവുന്നത് പതിവ് സംഭവമായിരിക്കുകയാണ്.
പേരാമ്പ്ര
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ബൈജുവിന്റെ നേതൃത്വത്തിൽ പേരാമ്പ്ര നിലയത്തിൽ നിന്നും വന്ന അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വേനൽ കനത്തതോടെ മലകൾക്കും വനങ്ങൾക്കും അടിക്കാടുകൾക്കും ഉൾപ്പെടെ തീ പിടിക്കുന്ന നിരവധി സംഭവങ്ങളാണ് ദിവസേന ഉണ്ടാവുന്നത്. പുല്ലുകളും അടിക്കാടുകളു ഉണങ്ങി തീ പിടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഫയർ ബ്രേക്കുകൾ ഉണ്ടാക്കി തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്ന് ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു.