പേവിഷബാധയേറ്റ് Kozhikode Medical College ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

hop thamarassery poster
Kozhikode: മലപ്പുറം പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം സ്വദേശി സിയ ഫാരിസാണ് മരിച്ചത്. Kozhikode Medical College ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. രാത്രി രണ്ട് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തെരുവ് നായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുകയായിരുന്നു. മാർച്ച്‌ 29 നാണ് പെരുവള്ളൂർ കാക്കത്തടം സ്വദേശി സല്‍മാൻ ഫാരിസിന്‍റെ മകള്‍ സിയയെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം. തലയിലും കാലിലുമാണ് കടിയേറ്റത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ അയല്‍വാസിയായ റാഹിസിനും പരിക്കേറ്റു. വേറെ അഞ്ച് പേരെയും കൂടി അന്ന് നായ കടിച്ചിരുന്നു. മൂന്ന് മണിക്കൂറിനുള്ളില്‍ കുട്ടിയെ Kozhikode Medical College ആശുപത്രിയില്‍ എത്തിച്ച്‌ പ്രതിരോധ വാക്സിൻ നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പിന്നാലെ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
തലയ്ക്ക് കടിയേറ്റതാണ് പ്രതിറോധ വാക്സീൻ ഫലിക്കാതിരിക്കാൻ കാരണമെന്നാണ്  Medical College അധികൃതർ പറയുന്നത്. ഐഡിആർവി വാക്സീനും, ഇമ്മ്യൂനോ ഗ്ലോബിനും കുട്ടിക്ക് നല്‍കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതർ വ്യക്തമാക്കി. റാബീസ് വൈറസ് തലച്ചോറിനെയാണ് ബാധിക്കുക. തലയ്ക്ക് കടിയേറ്റതിനാലാണ് പ്രതിരോധ വാക്സീൻ ഫലിക്കാതെ വന്നതെന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. കുട്ടിക്ക് വീണ്ടും പേ വിഷബാധ സ്ഥിരീകരിച്ചതോടെ കടിയേറ്റ മറ്റുള്ളവരും ആശങ്കയിലാണ്. നായയുടെ കടിയേറ്റ മറ്റുള്ളവരുടെ രക്തസാമ്ബിളുകള്‍ കൂടി ശേഖരിച്ച്‌ ആശങ്ക ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 


A five-year-old girl named Siya Faris from Peruvallur, Malappuram, who was being treated for rabies at Kozhikode Medical College, died despite receiving the anti-rabies vaccine after a street dog bite. She was bitten on the head and leg on March 29 while returning from a nearby shop. Although vaccinated promptly, the head injury led to vaccine failure. Her death has caused concern among others bitten by the same dog, and locals are demanding further medical checks for all affected.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test